അടിയിടം
ഇവിടെ യുദ്ധമില്ലല്ലോ; നിസ്സംഗം
കവിതമൂളാം,എനിക്കാരുമില്ല
അവിടിറാക്കില്, കുവൈറ്റിലും, പക്ഷേ,
ഇവിടെ നിന്നുള്ളിലേക്കൊന്നു നോക്കൂ:
''എവിടെ യുദ്ധം തുടങ്ങിയെന്നോര്ക്കൂ
ഇവിടെ നിന്നുള്ളിലേക്കൊന്നു നോക്കൂ!''
ഇവിടെ ഞാനെന്‍ സുഖം മാത്രമല്ലോ
കവിതയില്പ്പോലുമാഗ്രഹിക്കുന്നു!
''എവിടെയാം സുഖം? നിന്നുള്ളിലല്ലോ
കവിതപോലെയാനന്ദവും; പക്ഷേ,
എവിടെയോ തെറ്റി; എങ്ങെന്നു തേടൂ
കവിതയില്പ്പോലുമുണ്ടു യുദ്ധാര്ഥം!''
കവിത യുദ്ധാര്ഥമെന്നോ? കവിക്കി-
ന്നിവിടെ നിസ്സംഗഭാവമാണല്ലോ!
''അറിയണം നിന്റെ നിസ്സംഗഭാവം
നെറിവുകെട്ടതായ്ത്തീര്ന്നിരിക്കുന്നു!''
പണവുമാധിപത്യങ്ങളും ചെയ്യും
പടയില്‍ ഞാനേതു പക്ഷത്തു നില്ക്കാന്?
''മനുജപക്ഷത്തുതന്നെ; യുദ്ധങ്ങള്‍
ഇവിടെയാര്ക്കന്തു നന്മ ചെയ്യുന്നു?
ചെറിയൊരിച്ചോദ്യമൊന്നു ചോദിക്കൂ;
ഹൃദയശാന്തിയാം ലക്ഷ്യമെന്നോര്ക്കൂ!
''അതിനു യുദ്ധം, പണാധിപത്യങ്ങള്‍,
സുഗമജീവനോപാധികള് പോലും
ഇവിടെയാവശ്യമില്ല; വിശ്രാന്തിയ്ക്കി-
ന്നിവിടെയിന്നെന്നതോര്ക്കുവാന് ചൊല്ലൂ!''
ഗഗനയാത്രയ്ക്കു പക്ഷങ്ങള്‍ വേണം
സുഗമയാത്രയ്ക്കു വായുവും വേണം!
ഗഗനചാരി മിസൈലു; മില്ലല്ലോ
ഗഗനയാത്രയ്ക്കവയ്ക്കു പക്ഷങ്ങള്‍!
''അവയയപ്പവര്ക്കുണ്ടു പക്ഷങ്ങള്‍;
ഇവിടെ നാമായുധങ്ങളല്ലോര്ക്കൂ!!''
നമ്മുടെ യുദ്ധഭീതിയും വിഹ്വലതകളും പകര്‍ത്തുന്ന നല്ല കവിത.
ReplyDelete