Posts

Showing posts from May, 2024

പുത്രനിൽനിന്നു പിതാവിലേക്ക്

സാധു ഇട്ടിയവിരായുടെ ആത്മകഥയില് ‍ നിന്ന് ) കര് ‍ ത്താവിന്റെ അഗതിയായി യാത്രചെയ്തും പ്രസംഗിച്ചും ഇരുപതു കൊല്ലം ചെലവഴിച്ചതോടെ , ഇനി , വിവാഹിതനായി കുടുംബജീവിതത്തിലൂടെയായിരിക്കണം എന്റെ സാക്ഷ്യം എന്ന വിചാരം എനിക്കുണ്ടായി . വെള്ളത്തില് ‍ ഒഴുകി നടക്കുന്ന തേങ്ങായ്ക്ക് പലേടത്തും പോകാം . തീര് ‍ ത്ഥകേന്ദ്രങ്ങളായ വേളാങ്കണ്ണിയിലും വല്ലാര് ‍ പാടത്തും ഒഴുകിയെത്താം . പക്ഷേ , അങ്ങനെ യാത്ര ചെയ്യുന്നിടത്തും ഒഴുകി നടക്കുന്നിടത്തും അതിന് വലിയ തെങ്ങായി വളര് ‍ ന്ന് ഫലം പുറപ്പെടുവിക്കാനാവുകയില്ല . ഏതെങ്കിലും ഒരു സ്ഥലത്ത് മണ്ണില് ‍ ഉറച്ചു നിന്നു വളര് ‍ ന്നെങ്കിലേ അതിനു തെങ്ങായി വളര് ‍ ന്ന് നല്ല ഫലം പുറപ്പെടുവിക്കാനാവുകയുള്ളൂ . സ്ഥലകാല ബന്ധിതമായി നിന്നിട്ടു വേണം അതിനു സ്ഥലകാലാതീതമായി വളരാന് ‍. താദൃശമായ ഒരു സവിശേഷത (dimension) എന്റെ ജീവിതത്തിനുണ്ടായിരിക്കണമെന്നും , അതിനു ഞാന് ‍ ഇനി വിവാഹിതനാവുകയാണു വേണ്ടതെന്നും എനിക്കു തോന്നി . ഇരുപതു കൊല്ലമായി ശീലിച്ച രീതി വിട്ട് വേറൊരു രീതി സ്വീകരിക്കുക എനിക്കു വിഷമമായിരുന്നു . അതുകൊണ്ട് വിവാഹിതനാവുക എന്ന...