Posts

Showing posts from April, 2024

ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒരു സമഗ്രവിപ്ലവം

 ഗുരുകുലവിദ്യാഭ്യാസം എന്തെന്ന് അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഗുരുശിഷ്യപാരസ്പര്യത്തിലൂടെ ഗുരുവും ശിഷ്യനും നേടാനാവുന്ന സമ്യഗ്ദര്‍ശനവും സാഫല്യവും എന്തെന്ന്് ബോധ്യമുണ്ടാവും. അതിന് സാമൂഹികം എന്നതിലേറെ വൈയക്തികമായ മാനമാവും ഉണ്ടായിരിക്കുക. എന്നാല്‍ സമകാലികസാഹചര്യങ്ങളോടു ചേര്‍ത്തുവച്ച് കാലാതീതമായ സത്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും കഴിയണം. ഗുരുനിത്യചൈതന്യയതിക്ക് അതിനു കഴിഞ്ഞത് എങ്ങനെയെന്ന്  1979ല്‍ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പിന്നീട്  ഇടപ്പള്ളി ഗുരുസ്മരണാസമിതി ഗുരുനിത്യയുടെ ഷഷ്ടിപൂര്‍ത്തിസ്മരണികയില്‍ പുനഃപ്രസിദ്ധീകരിച്ച,  അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ എന്ന ലേഖനപരമ്പര വായിച്ചാല്‍ വ്യക്തമാകും.  ആ ലേഖനപരമ്പരയും അതിലെ പഠനശൈലിയും  ആണ് നിത്യചൈതന്യയതിയോടൊപ്പം പഠിക്കാന്‍ അവസരം കിട്ടിയിരുങ്കെില്‍ എന്ന ആഗ്രഹം എന്നില്‍ അന്നു വിതച്ചത്.   അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ അധ്യാപനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒരു സമഗ്രവിപ്ലവം സാധ്യമാകുമോ എന്നൊരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹംആ...

മനസ്സാക്ഷിയുടെ മുഖങ്ങള്‍

സ്വന്തം നാട്ടില്‍ത്തന്നെ വ്യാജവാറ്റു നടത്തി കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന ആളായിരുന്നു മധു. അയാള്‍തന്നെ നിര്‍മിച്ചിരുന്ന, നല്ല അളവില്‍ വിറ്റുപോയിരുന്ന, ആ പ്രത്യേകവീര്യമുള്ള മദ്യം ആവശ്യക്കാര്‍ക്കുമാത്രമേ അയാള്‍ വിറ്റിരുന്നുള്ളു. താന്‍ ചെയ്യുന്നത് തെറ്റായ ഒരു പ്രവൃത്തി ആണെന്ന് അറിയാമായിരുന്ന അയാള്‍ക്ക് അതില്‍നിന്നു മാറി മറ്റൊരു തൊഴിലില്‍ ഏര്‍പ്പെടണമെന്ന വിചാരം തുടങ്ങിയിട്ടു കുറെയേറെ നാളുകള്‍ ആയി. ആ നാട്ടിലെ അംഗീകൃത മദ്യവ്യാപാരിയായിരുന്ന ബേബിക്ക് മധു ഉണ്ടാക്കുന്ന മദ്യം വന്‍തോതില്‍വാങ്ങി അംഗീകൃത മദ്യത്തോടൊപ്പം വില്ക്കാന്‍കഴിഞ്ഞാല്‍ മധുവിനോട് മത്സരിക്കാതെതന്നെ തന്റെ ലാഭം പതിന്മടങ്ങാക്കാനാവുമല്ലോ എന്ന വിചാരത്തോടെ ആളുവിട്ട് മധുവിനെ വിളിച്ച് അയാളോടു പറഞ്ഞു: ''മധുവിന്റെ മദ്യത്തിന്റെ ഉഗ്രമായ വീര്യത്തെപ്പറ്റി ഞാനറിഞ്ഞു. അതു കൂടുതല്‍ അളവില്‍ ഉണ്ടാക്കി എനിക്കു തന്നാല്‍ ഞാന്‍ ചില്ലറയായി വിറ്റുകൊള്ളാം. മധുവിന് പോലീസിനെയും എക്‌സൈസിനെയും ഒന്നും പ്രീതിപ്പെടുത്തുകയും വേണ്ടല്ലോ.'' തന്റെ എതിരാളിയോടു താന്‍ പ്രകടിപ്പിക്കുന്ന സൗമനസ്യത്തില്‍ ബേബിക്കു വലിയ അഭിമാനം തോന്നി. എന്നാല്‍ മധുവിന് ഒട്ടു...