Posts

Showing posts from September, 2024

ജനാധികാരയോഗം

നാമപ്രിയന്‍ അയലുതഴപ്പതിനായ് അതിപ്രയത്‌നം നയമറിയും നരനാാചരിച്ചിടേണം  ഗുരുമൊഴിയാണിതു; നാമറിഞ്ഞിടേണം അരുളിതിലുണ്ടു ജനാധികാരയോഗം! അയലുകള്‍ ചേര്‍ന്നു തിരഞ്ഞെടുത്തിടേണം പ്രതിനിധിയായിരുപേര: നാരിതന്നെ അവരിലൊരാളവര്‍ ചേര്‍ന്നു വാര്‍ഡിലേക്കും ഇരുവരെ യോഗ്യതവച്ചെടുത്തിടേണം! ഇവരുടെ യോഗമതായിടട്ടെ ഗ്രാമം,  നഗരവുമിങ്ങു നയിച്ചിടുന്ന യോഗം! നിയമസഭയ്ക്കതുപോലെ ലോക്‌സഭയ്ക്കും പ്രതിനിധിയായി വരേണമാണിനൊപ്പം വനിതയു, മെങ്കിലിതേവിധത്തിലെങ്ങും പ്രതിനിധികള്‍ ഭരണത്തിലെത്തിടേണം! ഇതു കനവല്ല,യസാധ്യമല്ല, നമ്മള്‍ ഒരു നിരയായ്തിനായ് ശ്രമിക്കുമെങ്കില്‍ അ ണ യുമൊരേസ്വരമോടെ പാടുവോര്‍തന്‍ അണിയിതിലൂടെ വരും ജനാധികാരം!