നിത്യവിദ്യാലയത്തിലെ പാഠങ്ങള്‍
ഗുരുകുലവിദ്യാഭ്യാസം എന്തെന്ന് അനുഭവിച്ചിട്ടുള്ളവർക്ക് ഗുരുശിഷ്യപാരസ്പര്യത്തിലൂടെ ഗുരുവും ശിഷ്യനും നേടാനാവുന്ന സംയഗ്ദർശനവും സാഫല്യവും എന്തെന്ന് ബോധ്യമുണ്ടാവും. അതിന് സാമൂഹികം എന്നതിലേറെ വൈയക്തികമായ മാനമാവും ഉണ്ടായിരിക്കുക. എന്നാൽ സമകാലികസാഹചര്യങ്ങളോടു ചേർത്തുവച്ച് കാലാതീതമായ സത്യങ്ങൾ പഠിക്കാനും പഠിപ്പിക്കാനും കഴിയണം. ഗുരുനിത്യചൈതന്യയതിക്ക് അതിനു കഴിഞ്ഞത് എങ്ങനെയെന്ന് 1979-ൽ കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന, പിന്നീട് ഇടപ്പള്ളി ഗുരുസ്മരണാസമിതി ഗുരുനിത്യയുടെ ഷഷ്ടിപൂർത്തിസ്മരണികയിൽ പുനഃപ്രസിദ്ധീകരിച്ച, അമേരിക്കൻ യൂണിവേഴ്‌സിറ്റികൾ എന്ന ലേഖനം വായിച്ചാൽ വ്യക്തമാകും. ആ ലേഖനപരമ്പരയും അതിലെ പഠനശൈലിയും ആണ് നിത്യചൈതന്യയതിയോടൊപ്പം പഠിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം എന്നിൽ അന്നു വിതച്ചത്. അമേരിക്കൻ യൂണിവേഴ്‌സിറ്റികളിലെ അധ്യാപനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തിൽ ഒരു സമഗ്രവിപ്ലവം സാധ്യമാകുമോ എന്നൊരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അതിനായി അദ്ദേഹംആത്മയാഥാർത്ഥ്യാവിഷ്‌കാരം കുടിൽവ്യസായങ്ങളിലൂടെ എന്ന പേരിൽ ഒരു പഠനപരിപാടി ആയോജനം ...