Posts

Showing posts from December, 2023

ജനാധികാരമാര്‍ഗം

  നവോത്ഥാനം നവനാഗരികതയില്‍ എന്ന പുസ്തകത്തില്‍ ലോകത്തെവിടെയും ഉള്ള എല്ലാ മനുഷ്യബന്ധങ്ങളും കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ബന്ധങ്ങള്‍ പോലെ സുന്ദരവും ആനന്ദദായകവും ആക്കാനാവും എന്നാണ് വ്യക്തമാക്കുന്നത്.   ഈ ആശയത്തിന്റെ ഉപജ്ഞാതാവായ ശ്രീ. ഡി. പങ്കജാക്ഷക്കുറുപ്പ് മാഷ്  ജീവിച്ചിരുന്ന ആലപ്പുഴ കഞ്ഞിപ്പാടത്തെ വീട്ടില്‍ ചെന്ന് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കാന്‍ ഊട്ടിയില്‍നിന്ന് എന്നെ അയച്ചത് സാക്ഷാല്‍ ഗുരു നിത്യചൈതന്യയതി ആയിരുന്നു. കഞ്ഞിപ്പാടത്തുനിന്ന് ഞാന്‍ പോയത് കാണക്കാരിയിലെ വികാസ് സോഷ്യല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് ആയിരുന്നു. അന്ന് അതിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ എന്‍റെ ചേട്ടന്‍ ജോര്‍ജ് മൂലേച്ചാലില്‍ ആയിരുന്നു.   എന്നില്‍നിന്നും ദര്‍ശനം എന്ന ചെറുമാസികയില്‍നിന്നുമാണ്  ചേട്ടന്‍ കുറുപ്പുമാഷിനെ കൂടുതല്‍ അടുത്തറിഞ്ഞത്. അതിനെത്തുടര്‍ന്ന് ഡി. പങ്കജാക്ഷന്‍മാഷ് വികാസ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഒരു പ്രധാന റിസോഴ്‌സ്‌പേഴ്‌സനായിമാറി. അദ്ദേഹം പങ്കെടുത്ത യുവജനപരിശീലനങ്ങളിലൂടെ അദ്ദേഹത്തിന്റെ ദര്‍ശനം ഉട്ടോപ്യനല്ലെന്നും പ്രാക്ടോപ്യനാണെന്നും ബോധ്യംവന്നശേഷമാണ് ശ്രീ ജോര്‍ജിന്റെ പുസ്തകങ...