പൂജ്യൻ ഞാൻ
പൂർണമങ്ങെങ്കി,ലുണ്ടിങ്ങും പൂർണം, പൂർണങ്ങൾ ചേർന്നീടിൽ പൂർണംതന്നെ,യതിൽനിന്നും പൂർണം നീക്കുക ഹാ! പൂർണം!! പൂർണം പൂജ്യമതായാലും തത്ത്വം വ്യ ത്യസ്തമല്ലല്ലോ! പൂർണം, പൂജ്യ, മനന്തത മൂന്നും വ്യത്യസ്തമല്ലല്ലോ!! എന്താണിത്തത്ത്വമെന്നോടി- ന്നോതും തത്ത്വ?മതരായ്‌കെ 'പൂർണ്ണം പൂജ്യവുമായ് നിന്നിൽ പൂജ്യൻ ഞാൻ ' നിത്യനോതുന്നു!!