പൂജ്യൻ ഞാൻ


പൂർണമങ്ങെങ്കി,ലുണ്ടിങ്ങും

പൂർണം, പൂർണങ്ങൾ ചേർന്നീടിൽ

പൂർണംതന്നെ,യതിൽനിന്നും

പൂർണം നീക്കുക ഹാ! പൂർണം!!


പൂർണം പൂജ്യമതായാലും

തത്ത്വം വ്യത്യസ്തമല്ലല്ലോ!

പൂർണം, പൂജ്യ, മനന്തത

മൂന്നും വ്യത്യസ്തമല്ലല്ലോ!!


എന്താണിത്തത്ത്വമെന്നോടി-

ന്നോതും തത്ത്വ?മതരായ്‌കെ

'പൂർണ്ണം പൂജ്യവുമായ് നിന്നിൽ

പൂജ്യൻ ഞാൻ ' നിത്യനോതുന്നു!!


Comments