ജനാധികാരയോഗം
നാമപ്രിയന്‍
അയലുതഴപ്പതിനായ് അതിപ്രയത്‌നം
നയമറിയും നരനാാചരിച്ചിടേണം
ഗുരുമൊഴിയാണിതു; നാമറിഞ്ഞിടേണം
അരുളിതിലുണ്ടു ജനാധികാരയോഗം!
അയലുകള്‍ ചേര്‍ന്നു തിരഞ്ഞെടുത്തിടേണം
പ്രതിനിധിയായിരുപേര: നാരിതന്നെ
അവരിലൊരാളവര്‍ ചേര്‍ന്നു വാര്‍ഡിലേക്കും
ഇരുവരെ യോഗ്യതവച്ചെടുത്തിടേണം!
ഇവരുടെ യോഗമതായിടട്ടെ ഗ്രാമം,
നഗരവുമിങ്ങു നയിച്ചിടുന്ന യോഗം!
നിയമസഭയ്ക്കതുപോലെ ലോക്‌സഭയ്ക്കും
പ്രതിനിധിയായി വരേണമാണിനൊപ്പം
വനിതയു, മെങ്കിലിതേവിധത്തിലെങ്ങും
പ്രതിനിധികള്‍ ഭരണത്തിലെത്തിടേണം!
ഇതു കനവല്ല,യസാധ്യമല്ല, നമ്മള്‍
ഒരു നിരയായ്തിനായ് ശ്രമിക്കുമെങ്കില്‍
അണയുമൊരേസ്വരമോടെ പാടുവോര്‍തന്‍
അണിയിതിലൂടെ വരും ജനാധികാരം!
Comments
Post a Comment