ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒരു സമഗ്രവിപ്ലവം

 ഗുരുകുലവിദ്യാഭ്യാസം എന്തെന്ന് അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഗുരുശിഷ്യപാരസ്പര്യത്തിലൂടെ ഗുരുവും ശിഷ്യനും നേടാനാവുന്ന സമ്യഗ്ദര്‍ശനവും സാഫല്യവും എന്തെന്ന്് ബോധ്യമുണ്ടാവും. അതിന് സാമൂഹികം എന്നതിലേറെ വൈയക്തികമായ മാനമാവും ഉണ്ടായിരിക്കുക. എന്നാല്‍ സമകാലികസാഹചര്യങ്ങളോടു ചേര്‍ത്തുവച്ച് കാലാതീതമായ സത്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും കഴിയണം. ഗുരുനിത്യചൈതന്യയതിക്ക് അതിനു കഴിഞ്ഞത് എങ്ങനെയെന്ന്  1979ല്‍ കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പിന്നീട്  ഇടപ്പള്ളി ഗുരുസ്മരണാസമിതി ഗുരുനിത്യയുടെ ഷഷ്ടിപൂര്‍ത്തിസ്മരണികയില്‍ പുനഃപ്രസിദ്ധീകരിച്ച,  അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ എന്ന ലേഖനപരമ്പര വായിച്ചാല്‍ വ്യക്തമാകും.  ആ ലേഖനപരമ്പരയും അതിലെ പഠനശൈലിയും  ആണ് നിത്യചൈതന്യയതിയോടൊപ്പം പഠിക്കാന്‍ അവസരം കിട്ടിയിരുങ്കെില്‍ എന്ന ആഗ്രഹം എന്നില്‍ അന്നു വിതച്ചത്.  

അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ അധ്യാപനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒരു സമഗ്രവിപ്ലവം സാധ്യമാകുമോ എന്നൊരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹംആത്മയാഥാര്‍ഥ്യാവിഷ്‌കാരം  കുടില്‍വ്യവസായങ്ങളിലൂടെ എന്ന പേരില്‍ ഒരു പഠനപരിപാടി ആയോജനംചെയ്തപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഞാന്‍ യോഗ്യനാണെന്നു കണ്ടെത്തി എന്നെ അതിലേക്കു ക്ഷണിക്കുകയായിരുന്നു. ബിഎസ്സികോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ചില മാനസികപ്രശ്‌നങ്ങളും നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തോടുണ്ടായിരുന്ന വിയോജനങ്ങളുംകാരണം പരീക്ഷയെഴുതാന്‍ സഹായംഅപേക്ഷിച്ച് 1980-ല്‍ ഒരുമാസം ഊട്ടി ഗുരുകുലത്തില്‍ താമസിച്ചിട്ടുള്ള എന്നെ യഥാര്‍ഥവിദ്യാഭ്യാസമെന്തെന്നു ബോധ്യപ്പെടുത്താനായിരുന്നു അദ്ദേഹം ആ പഠനപരിപാടിയില്‍ പങ്കെടുക്കാന്‍ എന്നോടാവശ്യപ്പടുകയും എനിക്ക് വീട്ടില്‍നിന്ന് ആറുമാസമെങ്കിലും മാറിനില്ക്കാന്‍ അന്ന് ഉത്തരേന്ത്യയില്‍ ജോലിചെയ്തിരുന്ന എന്റെ ചേട്ടന്മാരെ നാട്ടിലെത്തിച്ച് അവസരമൊരുക്കുകയും ചെയ്തത്.

1980 മെയ് 14-ന് ഗുരു എനിക്ക് ഇങ്ങനെയൊരു കത്തെഴുതിയിരുന്നു.

എന്റെ എത്രയും പ്രിയപ്പെട്ട ജോസാന്റണി, 

സസ്‌നേഹം അയച്ച കത്തു കിട്ടി. കൊച്ചേട്ടന്‍ അവിടെ വന്നുവെന്നറിയുന്നതില്‍ സന്തോഷം. ജോസാന്റണിയെ തിരുത്താന്‍ മറ്റുള്ളവര്‍ക്കും തനിക്കുതന്നെയുമുള്ള ബുദ്ധിമുട്ട് ഒരു നിഷേധാത്മകതയാണ്. ഇത് സാമൂഹ്യപരമോ ബൗദ്ധികമോ അല്ല. വളരെ സൂക്ഷ്മമായ സ്വഭാവമുള്ളതാണ്. സ്വന്തം തീരുമാനങ്ങളെയും അന്യരുടെ ഉപദേശങ്ങളെയും പരാജയപ്പെടുത്തണമെന്നുള്ള ഒരു നിര്‍ബന്ധബുദ്ധി ചിന്താവിധാനീയതയില്‍ ആഴത്തില്‍ വ്യാപിച്ചിരിക്കുന്നു. ചിന്തിച്ചു ചെല്ലുന്നതിന്റെ നേരെ വിപരീതമായ കോടിയിലാണ് അവസാനം മനസ്സിന്റെ തീരുമാനം ചെന്നുചേരുന്നത്. അതുപോലെ തീരുമാനത്തിന്റെ പരാജയത്തിനായിട്ടാണ് കര്‍ത്തവ്യത്തെ പിന്നീടു കരുവാക്കുന്നത്. ഇങ്ങനെ ഉള്ളില്‍ എപ്പോഴും ഊയലാടുന്ന ഒരു ഡബിള്‍ നെഗേഷന്‍ ഉള്ളത് യൗഗികമായ ഒരു മീമാംസാ ബുദ്ധികൊണ്ടോ ക്രാന്തശക്തിയുള്ള ഒരു കവിയുടെ സമന്വയബുദ്ധികൊണ്ടോ വീണ്ടും വീണ്ടും ധനാത്മകമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജോസാന്റണി ഒരു അസാധാരണനായ ധിഷണാശാലി ആകുമായിരുന്നു. ബുദ്ധിക്കു കുറവില്ല, പ്രസാദാത്മകതയ്ക്കു കുറവില്ല, മനസ്സിനെ തിരുത്തണമെന്ന നിര്‍ബന്ധമില്ലാതില്ല. എന്നാല്‍ ഇതിനെയെല്ലാം തളര്‍ത്തിക്കളയുന്ന ഒരു നിഷേധാത്മകത ഉള്ളില്‍ ജാഗരൂകമായിരിക്കുന്നു. അതിനെ നേരിടാന്‍ സമര്‍ഥനായ ഒരു സഹായിയെയാണാവശ്യം. ജോസാന്റണിക്ക് എന്നോടുള്ള അകൈതവമായ സ്‌നേഹവും എനിക്ക് അങ്ങോട്ടുള്ള വാത്സല്യവും ആലോചിക്കുമ്പോള്‍ ഞാന്‍ സഹായിക്കേണ്ടതാണ്.... 

ആയിടെ ഗുരു കലാകൗമുദിവാരികയില്‍ എഴുതിയിരുന്ന മാര്‍ക്‌സിസവും ഹ്യൂമനിസ്റ്റ് നോണാര്‍ക്കിയും എന്ന ലേഖനം ഞാനും സഹപാഠികളും ഉള്‍പ്പെടെഅനേകര്‍ ചര്‍ച്ചചെയ്തതായി ഞാന്‍ ഗുരുവിനെഴുതിയിരുന്നു. ആ കത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം: 

കൈയില്‍ പണം ധാരാളമുള്ളവരല്ല, ഓഹരിവിപണിയില്‍ പണമെറിഞ്ഞു കളിക്കാന്‍ തയ്യാറാകുന്നവരുടെ പണമുപയോഗിച്ച് ബുദ്ധിപൂര്‍വം ചൂതാട്ടം നടത്താന്‍ ശേഷിയുള്ള ബഹുരാഷ്ട്രകുത്തകകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ത്തന്നെ ലോകം ഭരണകൂടങ്ങള്‍ക്കതീതവും നേര്‍ത്ത അതിര്‍വരമ്പുകള്‍ മാത്രമുള്ളതുമായിത്തീര്‍ന്നിട്ടുമുണ്ട്. മാര്‍ക്‌സിന്റെ കാലത്തിനു ശേഷം ലോകത്തു സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ വേണ്ടതുപോലെ പഠിക്കാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ ആര്‍ക്കുമാവില്ല. 

ലോക സാമ്പത്തികരംഗം ഒരു വലിയ പ്രതിസന്ധിയിലാണെന്ന് എല്ലാവരും പറയുന്നു.  ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുകയും ഉത്പാദനം ആവശ്യത്തെക്കാള്‍ കൂടുതലാവുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്ന് പറയാം. പക്ഷേ ഈ സമാധാനം അടിസ്ഥാന കാരണത്തെ സ്പര്‍ശിക്കുന്നേയില്ല. എന്തുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക്  ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയുന്നത്? പണി ചെയ്ത് പണം നേടാനുള്ള അവസരം കുറയുന്നതുകൊണ്ടുതന്നെ. ഈ പ്രശ്‌നം ലോകസാമ്പത്തികതയിലെ നിര്‍ണായക ശക്തിയായ അമേരിക്കയില്‍ ശക്തമായതെങ്ങനെയാണ്? 

അമേരിക്ക ഒരു രാഷ്ട്രമെന്ന നിലയില്‍ വന്‍തോതില്‍ പണം ഉണ്ടാക്കിക്കൊണ്ടിരുന്നത് രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിക്കൊണ്ടും അവയെ തമ്മിലടിപ്പിക്കാന്‍ ആയുധങ്ങള്‍ വ്യാപകമായി വിറ്റഴിച്ചുകൊണ്ടും ഒക്കെയായിരുന്നു. എന്നാല്‍ ആയുധനിര്‍മാണക്കമ്പനികള്‍ക്ക് മറ്റൊന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇന്ന് ലോക വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഉത്പന്നങ്ങള്‍ വിവരങ്ങളും വിനോദോപാധികളുമാണ്. അമേരിക്കക്കാര്‍ക്ക് 100 ഡോളര്‍ നല്കിയാല്‍ മാത്രം ചെയ്യുന്ന പണി ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ അതിന്റെ പത്തിലൊന്നു പണം കൊടുത്താല്‍ ചെയ്യുന്ന സ്ഥിതി പണ്ടേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തം നാട്ടിലിരുന്നു തന്നെ പണി പൂര്‍ത്തിയാക്കി ഉത്പാദകര്‍ക്ക് നല്കാവുന്നവിധം വിവരസാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞു. കമ്പനികളെ ബഹുരാഷ്ട്ര സ്വഭാവമുള്ളതാക്കിയാല്‍ ഉത്പാദനപ്രക്രിയ ഭരണകൂടങ്ങളുടെ നിയന്ത്രണത്തില്‍നിന്നു സ്വതന്ത്രമാക്കാനും അതിലുപരി ഭരണകൂടങ്ങളെ സ്വന്തം താളത്തിനു തുള്ളുന്നവയാക്കി മാറ്റാനും ഓഹരിവിപണിയില്‍ ചില കള്ളക്കളികളിലൂടെ പണം വര്‍ധിപ്പിക്കാനും ആവുമെന്നും അവ മനസ്സിലാക്കി. അവ രാഷ്ട്രതാത്പര്യങ്ങള്‍ക്കും ജനതകളുടെ താത്പര്യങ്ങള്‍ക്കും അതീതമായി സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമാത്രം വിധേയമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.

അല്പംകൂടി അടിസ്ഥാനപരമായി ഈ പ്രശ്‌നങ്ങളെ സമീപിച്ചാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാവും. സാധനങ്ങള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ സംവീധാനത്തെ പണം എന്ന ടോക്കണ്‍ ഉപയോഗിച്ച് കൂടുതല്‍ സൗകര്യപ്രദമാകുമാറ് മാറ്റിമറിച്ചതാണ് സാമ്പത്തിക മേഖലയിലെ മൂല്യത്തകര്‍ച്ചയുടെതന്നെ അടിസ്ഥാനം. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായി അമേരിക്ക പരിഗണിക്കപ്പെടാന്‍ കാരണം വിദേശവ്യാപാരത്തില്‍ അവരുടെ ഡോളറാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്നത് എന്നതിനാലാണ്. ഓരോ രാജ്യത്തുനിന്നും വിദേശത്താവശ്യമുള്ള ഉത്പന്നങ്ങള്‍ വിദേശത്തേക്കു കയറ്റുമതി ചെയ്ത് നേടുന്ന പണം ഡോളറായി കൂടുതല്‍ കൈവശമുള്ള രാജ്യങ്ങളും സമ്പന്നരാജ്യങ്ങളായി അംഗീകരിക്കപ്പെട്ടുപോന്നു. എന്നാല്‍ ഒരു രാജ്യത്ത് ഉള്ള വിഭവങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക നില കണക്കിലെടുക്കാന്‍ ആരുംതന്നെ തയ്യാറായിട്ടില്ല. ഇന്ന് ലോകസാമ്പത്തികരംഗത്ത് മുമ്പിലെത്തിനില്ക്കുന്ന ചൈനയും ഇന്ത്യയും തന്നെയാണ് ഈ വിധത്തില്‍ ലോകസാമ്പത്തികതയെ വിലയിരുത്തിയാല്‍ അമേരിക്കയുടെയൊക്കെ  വളരെ വളരെ മുമ്പിലുള്ളത്. ഈ വസ്തുത ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കിട്ടിയിട്ടുള്ള ഒരു  സുവര്‍ണാവസരമായി നാം ഈ ലോകസാമ്പത്തിക പ്രതിസന്ധിയെ കാണണം. 

അതിനു മറുപടിയായി 1980 ജൂണ്‍ 6-ന് ഗുരു എനിക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു.

പ്രിയപ്പെട്ട ജോസാന്റണിക്ക്, 

മാര്‍ക്‌സിസം പുസ്തകം നോക്കി പഠിക്കാവുന്ന ഒരു വിഷയമല്ല. അദ്ധ്വാനത്തിന്റെയും ഉത്പാദനത്തിന്റെയും ലോകത്തു നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ മാനുഷികബന്ധങ്ങളെയും ആ ബന്ധങ്ങള്‍ക്ക് അര്‍ഥംകൊടുക്കുന്ന ചരിത്രപരവും വൈരുദ്ധ്യാധിഷ്ഠിതവുമായ സാമൂഹികതയെയും സാമ്പത്തികതയെയും മുന്നോട്ടുള്ള നീക്കത്തിന്റെ കരുക്കളായി കൈകാര്യംചെയ്യേണ്ടിവരുമ്പോള്‍ മാത്രം പുതിയ പുതിയ വെളിച്ചങ്ങള്‍ ലഭിക്കുന്നതിനെയാണ് മാര്‍ക്‌സിസ്റ്റ് പാഠങ്ങളായി എണ്ണേണ്ടത്. ഞാനൊരു പ്രൊഫഷണല്‍ തൊഴിലാളിപ്രവര്‍ത്തകനല്ല. എന്നാലും സാമൂഹിക സാമ്പത്തിക ജീവധാരയില്‍നിന്ന് ഒറ്റപ്പെട്ടുപോകാതെ അതിനോട് കഴിയുന്നത്ര ചേര്‍ന്നുനിന്ന് പ്രശ്‌നങ്ങളുടെ കിടപ്പും പോംവഴിയുടെ സാധ്യതയും അന്വേഷിക്കുമ്പോഴൊക്കെയും ആ സന്ദര്‍ഭങ്ങളില്‍ മാര്‍ക്‌സിസത്തിനുള്ള പ്രസക്തി എത്രയുണ്ടെന്ന് ആലോചിക്കാറുണ്ട്. തൊഴിലാളി സമരം നടത്തുകയും ജാഥ നയിക്കുകയും ട്രിബ്യൂണലിനു മുമ്പില്‍ പോയി വാദിക്കുകയും സാമൂഹികമായ സംഘര്‍ഷങ്ങളെ നേരിടുകയും ചെയ്യുന്ന ഒരു മാര്‍ക്‌സിസ്റ്റിനുണ്ടാകാവുന്ന അനുഭവസമ്പത്ത് എനിക്കുണ്ടാവാനിടയില്ല. അതുകൊണ്ട് അമ്മാതിരി വിഷയങ്ങളില്‍ പ്രവര്‍ത്തനരംഗത്തുള്ള ഒരു മാര്‍ക്‌സിസ്റ്റിന്റെ വീക്ഷണങ്ങളെയും വിലയിരുത്തലുകളെയും ഞാന്‍ നിശ്ചയമായും ബഹുമാനിക്കുന്നു.  എന്റെ ലേഖനത്തിന് ഇംഗ്ലണ്ട് അമേരിക്ക ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്ന് പല നിരൂപണങ്ങളും വന്നിട്ടുണ്ട്. കലാകൗമുദി ആഫീസില്‍ കിട്ടിയ ചില നിരൂപണങ്ങള്‍ അവര്‍  ഇവിടെ എത്തിച്ചുതന്നിട്ടുണ്ട്. എന്റെ ലേഖനം ആത്യന്തികമായ ഒരു സിദ്ധാന്തമല്ല. അത് ഇതുവരെ നടന്നുപോയ പാതയില്‍നിന്ന് മാറിനടക്കാനുള്ള ഒന്നാമത്തെ ചുവടുവയ്പ് മാത്രമാണ്. അതുകൊണ്ട് അതിനെ വിമര്‍ശിക്കുന്ന കത്തുകളും ലേഖനങ്ങളും എനിക്ക് വളരെ പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലൊ.


സ്വകാര്യസ്വത്തിനെപ്പറ്റി (Private property) കമ്യൂണിസവും സ്വത്തും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രൂഥോണ്‍ പറയുന്നത് ഒരാവര്‍ത്തിയെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. അതിനോട് ആമേന്‍ എന്നു പറയണമെന്നല്ല. പ്രൂഥോണിന്റെ കമ്യൂണിസമല്ലായിരുന്നു, പ്രിമിറ്റീവ് കമ്യൂണിസം മാത്രമാണ് അവര്‍ അതുകൊണ്ട് അറിഞ്ഞിരുന്നത്. എന്നാലും സ്വകാര്യസ്വത്തിന്റെ നിരോധനംകൊണ്ട് കമ്യൂണിസത്തില്‍ എത്തിച്ചേരാമെന്ന് അന്നും ധാരണയുണ്ടായിരുന്നു. അതുകൊണ്ട് പ്രൂഥോണ്‍ ഇങ്ങനെയെഴുതി:

സ്വത്ത് ദുര്‍ബലരുടെമേല്‍ ബലവാന്‍ നടത്തുന്ന ചൂഷണമാണ്. കമ്യൂണിസം ബലവാന്മാരുടെമേല്‍ ദുര്‍ബലര്‍ നടത്തുന്ന ചൂഷണമാണ്. സ്വത്തിലുള്ള ഉപാധികളുടെ അസമത്വം ഏതു പേരുചൊല്ലി വിളിച്ചാലും ശക്തിയുടെ ഫലമാണ് ... കമ്യൂണിസത്തിലെ അസമത്വം ഇടത്തരക്കാരനെ പ്രഗല്ഭരുടെ നിരയില്‍ നിര്‍ത്തുന്നതിന്റെ ഫലമായി വരുന്നതാണ്. ഈ വിപത്കരമായ സമവാക്യം മനസ്സാക്ഷിയെ നിരാകരിക്കുകയും അര്‍ഹര്‍ക്ക് പരാതിയുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.ദുര്‍ബലനെ സഹായിക്കുക എന്നത് ബലവാന്റെ കടമമാത്രമാണെങ്കിലും അവര്‍ അത് തങ്ങളുടെ ഔദാര്യംകൊണ്ട് എന്നവിധം ചെയ്യാനാണ് ഇഷ്ടപ്പെടുക. അവരൊരിക്കലും താരതമ്യം സഹിക്കുകയില്ല. (പ്രൂഥോണ്‍ നിര്‍ദേശിക്കുന്നു) അവര്‍ക്ക് തുല്യമായ തൊഴിലവസരങ്ങളും തുല്യമായ കൂലിയും നല്കുക. എന്നാല്‍ പരസ്പര പൊതുസംരംഭത്തിന്റെ നിര്‍വഹണത്തിലുള്ള അവിശ്വസ്തതയെപ്പറ്റി സംശയിക്കാനോ അസഹിഷ്ണുതയുളവാകാനോ ഒരിക്കലും ഇടയാകരുത്. 

ഇനി കൊടുക്കുന്നത്  കാറല്‍മാര്‍ക്‌സിനെ പ്രകോപിതനാക്കിയ പ്രൂഥോണിന്റെ ഒരു പ്രസ്താവനയാണ്. കമ്യൂണിസം മര്‍ദനവും അ്ടിമത്തവുമാണ്. മനുഷ്യന്‍ നിയമാനുസൃതമായ കടമകള്‍ അനുസരിക്കുന്നതിനും തന്റെ രാജ്യത്തെ സേവിക്കുന്നതിനും സ്‌നേഹിതര്‍ക്ക് ുപകാരം ചെയ്യുന്നതിനുമൊക്കെ തത്പരരാണ്. എന്നാല്‍ അത് തന്റെ ഇഷ്ടമനുസരിച്ച് തനിക്കിഷ്ടമുള്ള സ്ഥലത്തും സമയത്തും ആയിരിക്കണമെന്നാണ് അവന്റെ ആഗ്രഹം. തന്റെ സമയമനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കാനും തന്റെ അത്യാവശ്യത്തിനനുസൃതമായിമാത്രം ഭരിക്കപ്പെടാനും സ്വന്തം സൗഹൃദങ്ങളും ഉല്ലാസവും ചിട്ടകളും ആരൊക്കെയായി എങ്ങനെയൊക്കെ വേണമെന്നു തീരുമാനിക്കാനും മറ്റൊരാളുടെ ആജ്ഞയ്ക്കനുസൃതമായല്ലാതെ സന്തം വിവേകശക്തിക്കനുസൃതമായി പ്രവര്‍ത്തിക്കാനും സ്വാര്‍ഥതയെ ഒരു ധാര്‍മികബാധ്യതയെന്ന നിലയിലല്ലാതെ സ്വയം ബലികഴിക്കാനും ഒക്കെ അവന്‍ തയ്യാറാണ്. നമ്മുടെ ഉത്കൃഷ്ടമായ ആഗ്രഹങ്ങള്‍ സ്വതന്ത്രമായി സാക്ഷാത്കരിക്കുന്നതിന് ാത്യന്തികമായി എതിര്‍നില്ക്കുന്ന ഒന്നാണ് കമ്യൂണിസം. വൈയക്തികമായ കാരണങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഒത്തുതീര്‍പ്പുകള്‍ക്കു വിധേയമാക്കാവുന്ന ഏതൊരു പദ്ധതിയിലും പേരൊഴികെ എല്ലാം പരിവര്‍ത്തനവിധേയമാകും. നിങ്ങള്‍ ആത്മാര്‍ഥതയുള്ള സത്യാന്വേഷകരാണെങ്കില്‍ നാം വാക്കുകളെ സംബന്ധിച്ച എല്ലാ വിവാദങ്ങളും ഒഴിവാക്കേണ്ടതുണ്ട്. അങ്ങനെ കമ്യൂണിസം മനസ്സാക്ഷിയുടെയും സമത്വത്തിന്റെയും പരമാധികാരത്തെ അതിലംഘിക്കുകയാണ്. വിചാരത്തിന്റെയും കര്‍മത്തിന്റെയും സ്വാതന്ത്ര്യത്തെയും മനസ്സിന്റെയും ഹൃദയത്തിന്റെയും നൈസര്‍ഗികതയെയും തടയുകയാണ് അതാദ്യം ചെയ്യുന്നത്. രണ്ടാമതായി പ്രാഗല്ഭ്യത്തെയും മഠയത്തത്തെയും, തിന്മയെയും നന്മയെയുംപോലും അലസമായ അധ്വാനംകൊണ്ട് സുഖസൗകര്യങ്ങളിലെ സമത്വത്തിന്റെ പേരില്‍ പകരം വയ്ക്കുന്നു.  ('Property is the exploitation of the weak by the strong. Communism is the exploitation of the strong by the strong by the weak. In property, inequality of conditions is the result of the force under whatever name it will be disguised. ... In communism inequality brings from placing mediocrity on a level with excellence. This damaging equation is repellent to the conscience and causes merit to complain; for although it may be the duty of the strong to aid the weak, they prefer to do it out of generosity. They never will endure a comparison. [proudhon advises]Give them equal opportunities of labour and equal wages but never allow their jealousy to be awakened by mutual suspicion of unfaithfulness in the peformance of common task. Here is a statement which infuriated Karl Marx. [Proudhon again] Communism is oppression and slavery. Man is very willing to obey the law of duty, serve his country and oblige his friends, but he wishes to labour when he pleases, where he pleases and as much as he pleases. He wish to dispose of his own time tobe governed only by nececessity, to choose his friendships, his recreation, and his discipline to act from judgement not by command; to sacrifice himself is selfishness, not through service obligation. Communism is essentially opposed to the free exercise of of our faculty, to our noblest disires. Any plan which could be deviced for reconciling it with the demands of the individual reason and will would end only in changing the thing while preserving the name. Now if you are honest truthseekers we shall avoid disputes about words. Thus communism violates the soverignity of the conscience and eqality; the first by restricting spontanity of mind and heart and freedom of thought and action; the second y placing laboural laziness skill and stupidity and even vice and virtue on an equality in point of comfort. 


ഒരു വലിയ തീസീസിലെ ഒരു ചെറിയ ഉദ്ധരണിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇതിനെയൊക്കെ നമുക്ക് യുക്തിയുക്തമായിതെറ്റാണെന്ന് സ്ഥാപിക്കുവാന്‍ കഴിയും. അതേസമയത്ത് നമ്മുടെസത്യസന്ധതയെപ്പറ്റി നാം സ്വാഭാവികമായിത്തന്നെ സംശയാലുക്കലായത്തീരുകയും ചെയ്യും. മഹനീയമായ ആശയങ്ങള്‍ക്കുവേണ്ടി എല്ലാം സംത്യജിക്കണമെന്ന് പറയുന്ന എനിക്കുപോലും വേറൊരാളുടെ നിര്‍ദേശപ്രകാരം പത്തുമിനിറ്റ് എന്നില്‍നിന്നുള്ള അന്യവത്കരണം സാധ്യമേയല്ല. നടക്കാത്ത കാര്യം പറഞ്ഞ് സമയംകളയുന്നതിനെക്കാള്‍ നല്ലത് നടത്തുമ്പോള്‍ ഓരോ നിമിഷവും നിര്‍വൃതി നല്കുന്ന പരിപാടിയില്‍ മുഴുകുന്നതാണ്. അതിനാണ് ഞാന്‍ തയ്യാറായി പോകുന്നത്. 

ബ്രഹ്‌മവിദ്യയെന്നു പറയുമ്പോള്‍ നിസ്വാര്‍ഥതയെപ്പറ്റിയായിരിക്കാം ജോസാന്റണി ചിന്തിക്കുന്നത്. എന്റെ സ്വത്വം ആത്മാവാണെങ്കില്‍ ആത്മാര്‍ഥമായിട്ടല്ലാതെ എനിക്കു സന്തോഷിക്കാനേ കഴിയുകയില്ല. അതുകൊണ്ട് എന്റെ ബ്രഹ്‌മജ്ഞാനം എന്നെ സ്വാര്‍ഥതത്പരനാക്കുന്നു. എന്റെ സ്വത്വത്തിന്റെ ചക്രവാളം എത്രപേരെ, ആരെയൊക്കെ അതിലൊക്കെ ഉള്‍പ്പെടുത്തുന്നു എത്രകണ്ട് ആരെയൊക്കെ അതിനു പുറത്താക്കുന്നു എന്നതു വിലയിരുത്തുമ്പോള്‍ മാത്രമേ ഒരാളുടെ സ്വാര്‍ഥത അഭിലഷണീയമോ അല്ലാത്തതോ ആയിത്തീരുന്നുള്ളു. ഞാനും വസ്തുതകളെ മാനിക്കുന്നവനാണ്. എന്നാല്‍ മനശ്ശാസ്ത്രപരമായ ആശയസംബന്ധംകൊണ്ടുമാത്രം വാക്കുകളുടെ അടിമയായിപ്പോകുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഗുരുകുലത്തില്‍ കുറെയാളുകള്‍ക്കെങ്കിലും അവരുടെ സ്വന്തം പരിപാടിയുടെ നടത്തിപ്പ് പ്രയാസമില്ലാതെ മറ്റുള്ളവരുടെ പരിപാടികളെ പൂര്‍ത്തീകരിക്കുന്നതാക്കുവാനും അങ്ങനെ അവരുടെ സമഷ്ടിയായ പ്രവര്‍ത്തനം ഏകതാനതയുള്ളതുപോലെ മുമ്പോട്ടു കൊണ്ടുപോകാനും കഴിയുന്നത് അനിതരസാധാരണമാണെന്നു കരുതുന്നത് വീട് ഒരു സ്ഥാപനമല്ലെന്നു വിചാരിക്കുകയാലാണ്. ഓരോ വീടിനും ഒരു സെല്‍ഫ് ഗവണ്മെന്റ് ഉണ്ട്. ഓരോ ആളും ഒരു സെല്‍ഫ് ഗവണ്മെന്റാണ്. എന്നാല്‍ ഗവണ്മെന്റ് എന്ന വാക്കു കേള്‍ക്കുന്ന മാത്രയില്‍ ഇതെല്ലാം തളരും. എന്തുകൊണ്ടെന്നാല്‍ അവിടെ നിബന്ധന വരുന്നു, നിര്‍ബന്ധം പിടിക്കുന്നു. ജോസാന്റണിയുടെ പദ്ധതിയില്‍ എനിക്കു പിടിക്കാത്തത് യാന്ത്രികമായ നിബന്ധനകല്‍ ചതച്ചേക്കാനോ വിമ്മിട്ടപ്പെടുത്തിയേക്കാനോ ഇടയുള്ള സാധ്യതകളാണ്. അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ ചങ്ങാതി എന്റെ മുന്നില്‍ വന്നിരിക്കണം. കടലാസുകള്‍ ഒരുകാലത്തും ആരുടെയും ചോദ്യത്തിന് മറുപി കൊടുത്തിട്ടില്ല. 

ഞാന്‍ പറയുന്ന ബ്രഹ്‌മവിദ്യ മനസ്സിലാക്കാന്‍ ദയവുചെയ്ത് വിവേകാനന്ദസര്‍വസ്വം വായിക്കരുത്. ഒന്നാന്തരം പുസ്തകങ്ങളാണ്. വായിക്കുവാന്‍ രസകരവുംതന്നെ. അതു വായിക്കുവാന്‍ ഒരു തെറ്റായ കാരണമുണ്ടാകരുതെന്നേ ഞാന്‍ പറയുന്നുള്ളു. ജൂണിലെ സെമണ്‍സ്റ്ററിന് ചേരാനാണെങ്കില്‍ നെയ്ത്തുകാരന്‍ പഞ്ഞിവാങ്ങിക്കുന്ന സ്ഥലം മുതല്‍ ഇന്ത്യന്‍ ഹാന്‍ഡ്‌ലൂം ചരക്ക് ന്യൂയോര്‍ക്കിലെ ഫിഫ്ത്ത് അവന്യൂവില്‍ വില്ക്കുന്നിടംവരെയുള്ള സിസ്റ്റത്തിന്റെയും അതിലെ മധ്യവര്‍ത്തികളുടെയും താത്പര്യങ്ങളെയും ചെയ്തികളെയും പഠിക്കുവാന്‍ ശ്രമിക്കൂ. ഒരു ഹാന്‍ഡ്‌ലൂം ഡ്രേപ്പറിയിലെ ഡിസൈന്‍ നിശ്ചയിക്കുവാന്‍ നെയ്ത്തുകാരനു പാറ്റേണ്‍ കൊടുക്കുന്ന ചിത്രകാരന്റെ കലാബോധവും അതിനോട് ഉത്കടമായി ബന്ധപ്പെട്ടിരിക്കുന്ന വില്പന മനശ്ശാസ്ത്രവും എങ്ങനെ വളര്‍ത്തിയെയുത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കൂ. ഈ വിഷയത്തെ സംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ അഹമ്മദ്ബാദിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡിസൈന്‍ പ്രസിദ്ധീകരിക്കുന്നത് വായിക്കുക.  ഇതില്‍നിന്ന് വിഷയത്തിന്റെ കിടപ്പ് പെട്ടെന്നു സങ്കല്പിക്കാന്‍ ഇടയുള്ള മാതിരിയല്ലെന്നു വ്യക്തമാണല്ലൊ. ചങ്ങാതീ, ഇനി ഞാന്‍ പോയിവന്നിട്ടു പറയാം. 

സ്‌നേഹപൂര്‍വം 

നിത്യ

1982-ല്‍ നടന്ന ആ പഠനപരിപാടിയെപ്പറ്റി വിശദമായി പിന്നെ എഴുതാം.

സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് നമ്മുടെ രാജ്യത്തെ എന്നേക്കുമായി മോചിപ്പിക്കാന്‍ പണത്തിനുള്ള വിനിമയമൂല്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പണം സ്വരൂപിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളാന്‍ നാം തീരുമാനിക്കേണ്ടതുണ്ട്. 

പണം എന്ന ആശയത്തിന്റെ പ്രയോജനമെന്തെന്നും അത് ദുരുപയോഗം ചെയ്യപ്പെടാവുന്നതും ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതും എങ്ങനെയൊക്കെയെന്നും ഈ മൂല്യത്തകര്‍ച്ചകളില്‍നിന്ന് രക്ഷപ്പെടാന്‍ എങ്ങനെ ആവും എന്നും നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. 

സാമ്പത്തികശാസ്ത്രത്തെ മൂല്യാധിഷ്ഠിതമായി പഠിക്കാന്‍ എനിക്കു പ്രേരണനല്കിയ ഗുരു നിത്യചൈതന്യയതിയോടും അദ്ദേഹത്തിന്റെ ഗുരു നടരാജഗുരുവിനോടും എന്റെ കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് അവരില്‍ നിന്നു കിട്ടിയ ചില ചിന്തകള്‍ ഞാന്‍ ഒന്നു പങ്കുവയ്ക്കട്ടെ.

ഗുരു നിത്യചൈതന്യയതി കാണിച്ചു തന്നിരുന്ന ഒരു മാതൃക വളരെ ശ്രദ്ധേയമായി തോന്നുന്നു. തനിക്ക് ലേഖനങ്ങളുടെ പ്രതിഫലമായി പ്രസിദ്ധീകരണങ്ങള്‍ നല്കിയിരുന്ന പ്രതിഫലം യാതൊരു കാരണവശാലും, ഗുരുകുലത്തിലെത്ര ദാരിദ്ര്യമുണ്ടെങ്കിലും ഉപയോഗിക്കുകയില്ലെന്നും അത് വിദ്യാഭ്യാസസഹായം ആവശ്യപ്പെട്ടുവരുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞപ്പോള്‍ അതിന്റെ ആഴവും അര്‍ഥവും എനിക്കു മനസ്സിലായിരുന്നില്ല. (ഇന്നും എത്രപേര്‍ക്ക് ഇതു മനസ്സിലാവും എന്നറിയില്ല.) തികച്ചും സാധാരണക്കാരായ പല സ്ത്രീകളും തങ്ങളുടെ കൈവശം വരുന്ന പണം ഈ വിധത്തില്‍മാത്രമേ ചെലവിടാറുള്ളു എന്നു കാണാന്‍ ഇടയായിട്ടുണ്ട്. ഭരണകൂടങ്ങള്‍ ബജറ്റിലെ പണം വകമാറ്റി ചെലവു ചെയ്യുന്നതും വിഭവങ്ങളുടെ ഉത്പാദനത്തിനായി നിക്ഷേപിക്കുന്ന ഓഹരിപ്പണം ചൂതാട്ടത്തിനെന്നതുപോലെ ഉപയോഗിച്ച് വന്‍തോതില്‍ ലാഭമുണ്ടാക്കുകയോ നഷ്ടമുണ്ടാക്കുകയോ ചെയ്യുന്നതും ഒക്കെ പണത്തെ വിനിമയമൂല്യമുള്ളതായി എന്നതിലുപരി ഉപയോഗമൂല്യം തന്നെയായി കണ്ട് ചെലവഴിച്ചു ശീലിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. 

അദ്ദേഹം ചെയ്തിരുന്ന കാര്യം മൗലികമായി മനസ്സിലാക്കേണ്ട ഒന്നാണെന്ന് എനിക്കിപ്പോള്‍ ഉത്തമബോധ്യമുണ്ട്.

ഒപ്പം സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് നമ്മുടെ രാജ്യത്തെ എന്നേക്കുമായി മോചിപ്പിക്കാന്‍ പണത്തിനുള്ള വിനിമയമൂല്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് പണം സ്വരൂപിക്കുന്ന പ്രവണതകളെ മുളയിലേ നുള്ളാനും നാം തീരുമാനിക്കേണ്ടതുണ്ട്. 


കഴിഞ്ഞ ദിവസം ചൂതാട്ടത്തിനെതിരെ മുസ്ലീം മൗലികവാദികള്‍ നടത്തിയ ഒരു ബോധവത്കരണപരിപാടി ശ്രദ്ധിക്കാനിടയായി. പലിശ, ലോട്ടറി, മയക്കുമരുന്നുവ്യാപാരം മുതലായവയിലൂടെ നേടുന്ന പണം അധാര്‍മികമാണെന്നാണ് മുസ്ലീം മതമൗലികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചുകേട്ടത്. അപ്പോള്‍ മൗലികവാദത്തിന്റെ  മൗലികത ഇക്കാര്യത്തില്‍ വളരെയേറെ പ്രയോജനപ്പെടുത്താവുന്നതും പ്രയോജനപ്പെടുത്തേണ്ടതുമാണല്ലോ എന്നു തോന്നി. ഓഹരിവിപണിയില്‍ നിക്ഷേപിച്ചും 'കാള'യും 'കരടി'യും കളിച്ചും നേടുന്ന പണത്തെയും ഇങ്ങനെതന്നെ അധാര്‍മികമായി കാണേണ്ടതല്ലേ?

സാമ്പത്തികശാസ്ത്രത്തെ മൂല്യാധിഷ്ഠിതമായി പഠിക്കാന്‍ എനിക്കു പ്രേരണനല്കിയ ഗുരു നിത്യചൈതന്യയതിയോടും അദ്ദേഹത്തിന്റെ ഗുരു നടരാജഗുരുവിനോടും എന്റെ കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് അവരില്‍ നിന്നു കിട്ടിയ ചില ചിന്തകള്‍ ഞാന്‍ ഒന്നു പങ്കുവയ്ക്കട്ടെ.

ഗുരു നിത്യചൈതന്യയതി കാണിച്ചു തന്നിരുന്ന ഒരു മാതൃക വളരെ ശ്രദ്ധേയമായി തോന്നുന്നു. തനിക്ക് ലേഖനങ്ങളുടെ പ്രതിഫലമായി പ്രസിദ്ധീകരണങ്ങള്‍ നല്കിയിരുന്ന പ്രതിഫലം യാതൊരു കാരണവശാലും, ഗുരുകുലത്തിലെത്ര ദാരിദ്ര്യമുണ്ടെങ്കിലും ഉപയോഗിക്കുകയില്ലെന്നും അത് വിദ്യാഭ്യാസസഹായം ആവശ്യപ്പെട്ടുവരുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞപ്പോള്‍ അതിന്റെ ആഴവും അര്‍ഥവും എനിക്കു മനസ്സിലായിരുന്നില്ല. (ഇന്നും എത്രപേര്‍ക്ക് ഇതു മനസ്സിലാവും എന്നറിയില്ല.) തികച്ചും സാധാരണക്കാരായ പല സ്ത്രീകളും തങ്ങളുടെ കൈവശം വരുന്ന പണം ഈ വിധത്തില്‍മാത്രമേ ചെലവിടാറുള്ളു എന്നു കാണാന്‍ ഇടയായിട്ടുണ്ട്. ഭരണകൂടങ്ങള്‍ ബജറ്റിലെ പണം വകമാറ്റി ചെലവു ചെയ്യുന്നതും വിഭവങ്ങളുടെ ഉത്പാദനത്തിനായി നിക്ഷേപിക്കുന്ന ഓഹരിപ്പണം ചൂതാട്ടത്തിനെന്നതുപോലെ ഉപയോഗിച്ച് വന്‍തോതില്‍ ലാഭമുണ്ടാക്കുകയോ നഷ്ടമുണ്ടാക്കുകയോ ചെയ്യുന്നതും ഒക്കെ പണത്തെ വിനിമയമൂല്യമുള്ളതായി എന്നതിലുപരി ഉപയോഗമൂല്യം തന്നെയായി കണ്ട് ചെലവഴിച്ചു ശീലിക്കേണ്ടതിന്റെ പ്രധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. 

അദ്ദേഹം ചെയ്തിരുന്ന കാര്യം മൗലികമായി മനസ്സിലാക്കേണ്ട ഒന്നാണെന്ന് എനിക്കിപ്പോള്‍ ഉത്തമബോധ്യമുണ്ട്.


ഭഗവദ്ഗീതയെയും നാരായണഗുരുവിന്റെ ദര്‍ശനമാലയെയും ആത്മോപദേശശതകത്തെയുമൊക്കെ അവലംബമാക്കി ബിരുദവിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റുകള്‍ നല്കാനാവുംവിധം പാഠ്യപദ്ധതികള്‍ ആയോജനംചെയ്യാനും നടപ്പിലാക്കാനും ഒക്കെ അമേരിക്കയില്‍ അദ്ദേഹത്തിനു കിട്ടിയ അവസരം ഇന്ത്യയില്‍ അസാധ്യമാണല്ലോ എന്ന തോന്നലില്‍ ആ ആഗ്രഹം ഒരിക്കലും സഫലമാക്കാനാവില്ലാത്ത ഒരു സ്വപ്‌നമാണെന്നേ എനിക്ക് അന്ന് കരുതാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍, ശങ്കരാചാര്യരുടെയും എഴുത്തച്ഛന്റെയും നാരായണഗുരുവിന്റെയും ഒക്കെ പേരില്‍ സര്‍വകലാശാലകളുണ്ടാക്കിയിട്ടും ഇന്ത്യയില്‍ അവരുടെ കൃതികള്‍ ബിരുദവദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാക്കല്‍ ഇന്നും സുസാധ്യമല്ല എന്ന അവസ്ഥ നിലനില്ക്കുമ്പോഴും ഔപചാരികതകള്‍ക്കതീതമായി ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുടെതന്നെ സഹായത്തോടെ ഞാനാഗ്രഹിച്ച തരത്തിലുള്ള വിദ്യാഭ്യാസം ലോകത്തെവിടെയും ലഭ്യമാക്കാന്‍ ഇന്നു നാരായണഗുരുകുലത്തിനു സാധിക്കുന്നുണ്ട്  ഗുരുകുലത്തിനുള്ളില്‍മാത്രമല്ല, ഗുരുകുലത്തിനുപുറത്തും സ്വന്തംഹൃദയത്തില്‍ ഗുരുകുലചൈതന്യം ഉള്‍ക്കൊള്ളുന്ന അനേകര്‍ അനേകമിടങ്ങളില്‍ ഇന്നു ജീവിക്കുന്നുണ്ട്. 


Comments