കൊതുകുകളും ഗുരു!

കൊതുകുകളും ഗുരു!


കൊതുകുകളും ഗുരുവെന്നറിഞ്ഞു ഞാനീ

നിമിഷമിരു, ന്നതിശാന്തനാ, യവയ്ക്കും

ഇവിടൊരു ജീവനുള്ളതോർത്തു സ്വന്തം

രുധിരമശിക്കയാണ് ചൊന്നു നോക്കി. 

അവയിവിടെന്നുടെ ദേഹസീമയിൽനി-

ന്നൊരുതരി ദൂരെയലഞ്ഞിടുന്നു, പാട്ടും 

നടനവുമാണവ, യാസ്വദിച്ചിടുമ്പോൾ

ഇവിടെയവയ്ക്കുമെനിക്കുമുള്ളു ശാന്തം!

അവ പടയായി വരുന്നതുണ്ടു, പക്ഷേ, 

അവയുടെ പാട്ടിലലിഞ്ഞു ശാന്തനായ് ഞാൻ

വെറുതെയിരിക്കവെ ശാന്തി നേടിയിട്ടാ

കൊതുകുകൾ ചൊല്ലുകയായി: ശാന്തി! ശാന്തി!!






28012025


കൊതുകു പഠിപ്പിച്ച പുതിയ പാഠങ്ങൾ


കൊതുകുകളുടെ പടയിവിടെയുണ്ടെന്നും ചൊന്ന്


മോസ് കിറ്റോനെറ്റിൻ്റെയുള്ളിൽകിടത്തിയോരെൻ


സ്നേഹിത, നീയറിഞ്ഞില്ല, കൊതുകുകൾപോലും എൻ്റെ


ഗുരുവെന്നെൻ അനുഭവച്ചൂടിൽ


കവിതയിൽ കുറി,ചിന്നും ഗുരുവായൻ വലയ്ക്കുള്ളിൽ


കൊതുകൊന്നു കട,ന്നവൻ കവിതമൂലി:


''രക്ഷപ്പെട്ടു നീയെന്നാം നിൻ സുഹൃത്തിൻ്റെ കരുതൽ ഞാൻ


വലയിൽപ്പെട്ടൊരു കൊതു,കെന്തുചെയ്യും ഞാൻ?


ഇവൻ്റെ ശിഷ്യൻ, പക്ഷേ, ഒരുതുള്ളിച്ചോരപോലും 


കുടിച്ചില്ലിനെനിക്കെൻ്റെ ജീവന് ശേഷിക്കാൻ


ശിഷ്യനിൽനിന്നാകിൽപ്പോലും കുടിക്കാതെ വയ്യാ രക്തം 


കുടിക്കുമ്പോൾ പഠിപ്പിക്കാം ഒരു രഹസ്യം;


''സ്വയംരക്ഷപ്പെടാൻ വലയ്ക്കുള്ളിൽ കേറും നേരം ശത്രു


വലയ്ക്കുള്ളിൽ കയറിയാൽ രക്ഷയില്ലർക്കും!


നിൻ്റെ രക്തം കുടിക്കുമ്പോൾ നീയടിച്ചാൽ ഞാനും ചാകും


മരണത്തിന് വില നീയോ സ്വയം പഠിക്കും''



28012025

കൊതുകു പഠിപ്പിച്ച പുതിയ പാഠങ്ങൾ

കൊതുകുകളുടെ പടയിവിടെയുണ്ടെന്നും ചൊന്ന്

മോസ്കിറ്റോനെറ്റിൻ്റെയുള്ളിൽ കിടത്തിയോരെൻ

സ്നേഹിത, നീയറിഞ്ഞില്ല, കൊതുകുകൾ പോലും എൻ്റെ 

ഗുരുവെന്നെൻ അനുഭവച്ചൂടിൽ  നിന്നാം ഞാൻ

കവിതയിൽ കുറി,ചിന്നും ഗുരുവായൻ വലയ്ക്കുള്ളിൽ

കൊതുകൊന്നു കട,ന്നവൻ കവിതമൂലി:

''രക്ഷപ്പെട്ടു നീയെന്നാം നിൻ സുഹൃത്തിൻ്റെ കരുതൽ ഞാൻ

വലയിൽപ്പെട്ടൊരു കൊതു,കെന്തുചെയ്യും ഞാൻ?

ഇവൻ്റെ ശിഷ്യൻ, പക്ഷേ, ഒരുതുള്ളിച്ചോരപോലും 

കുടിച്ചില്ലിനെനിക്കെൻ്റെ ജീവൻ ശേഷിക്കാൻ

ശിഷ്യനിൽനിന്നാകിൽപ്പോലും കുടിക്കാതെ വയ്യാ രക്തം 

കുടിക്കുമ്പോൾ പഠിപ്പിക്കാം ഒരു രഹസ്യം;

''സ്വയംരക്ഷപ്പെടാൻ വലയ്ക്കുള്ളിൽ  കേറും നേരം ശത്രു

വലയ്ക്കുള്ളിൽ കയറിയാൽ രക്ഷയില്ലർക്കും!

നിൻ്റെ രക്തം കുടിക്കുമ്പോൾ നീയടിച്ചാൽ ഞാനും ചാകും

മരണത്തിൻ്റെ വില നീയോ പഠിക്കും!!'' 



Comments