നീ
നീയെന്നതക്ഷരംമാത്രമല്ലാത്മാവി
നീര്‍ന്നേകിടക്കുന്ന പാതയാം വാനമാം!
നീലയോ നിത്യതാഭാവമായാകാശനീള്മിഴിക്കോണില് വിടര്‍ന്നിടും സ്വപ്‌നമാം!!
*
*
നീലക്കാര്‍മുകിലിന്റെ ഭാവലയമായ്
മാറും മഴത്തുള്ളിയായ്
നീവന്നീടുവതെന്ന്, രാഗമധുവില്‍
മൗനം ലയിപ്പിക്കുവാന്‍?
ഞാനിന്നെന്നിലുണര്‍,ന്നിതാ പുലരിയില്‍
സൂര്യന്‍ സുഗന്ധാര്‍ദ്രനായ്
നിന്നെക്കാത്തിവിടെത്തി, യെന്‍
ഹൃദയമീ സംഗീതമായ് മാറിയോ?
Comments
Post a Comment