നിസ്വധന്യത
ഞാന് ഒരു നീര്ക്കുമിളമാത്രം!
അപാരവും അനന്തവുമായ ഈ കടലില് ഞാന് എത്ര നിസ്സാര!!
ഈ അറിവുള്ളതിനാല് നീ ഒട്ടും നിസ്സാരയല്ല.
ഈ അറിവില്ലാത്ത കടല് നിന്നെക്കാള് ഒട്ടും വലുതല്ല.
പ്രപഞ്ചം മുഴുവന് പ്രതിബിംബിപ്പിച്ചുകൊണ്ടാണ് നീ നില്ക്കുന്നത്.
നിനക്കുള്ള അറിവും അനുഭൂതികളും നിനക്കുമാത്രം സ്വന്തം.
മഴവില്ലിന് നിറം പകരുന്ന സൂര്യനോ
മഴവില്ലിന്റെ നിറങ്ങള് കാണുമ്പോള് കണ്ണുകള് നിറയുന്ന മനുഷ്യനോ ധന്യത?
സൂര്യന് ആ ധന്യത അനുഭവിക്കാന് ആവുന്നുണ്ടോ എന്ന് എനിക്കറിയില്ലല്ലോ.
ഈ അറിവില്ലായ്മയാണ് നിന്റെ മഹത്വം.
ഈ അറിവില്ലായ്മ സ്വയം കാണാതിരിക്കുന്ന കാലം വരെമാത്രമാണ് നീ നിസ്സാര!
ഇവിടെ ഒന്നും എന്റേതല്ലല്ലോ!
ഈ നിസ്വതയറിയുന്ന നീതന്നെയാണ് ഈ പ്രപഞ്ചത്തില് ഏറ്റവും ധന്യ!
ഇവിടെ ഇനി നിന്റേതല്ലാത്തതായി യാതൊന്നുമില്ല!!
ഈ പ്രപഞ്ചം കാണുമ്പോള് നിനക്കുള്ള ഈ നിസ്സാരതാബോധം
സൂര്യന് അനുഭവിക്കുന്നുണ്ടാവുമോ?
എനിക്കറിയില്ലല്ലോ!
ഈ അറിവില്ലായ്മ അറിയുന്ന നിന്നെക്കാള് വലുതല്ല ഈ പ്രപഞ്ചം!
നീര്ക്കുമിളയായ നിനക്ക് നിമിഷങ്ങള്ക്കുള്ളില് പൊട്ടിത്തകര്ന്ന്
കടല്തന്നെയാകാന് കഴിയും.
കടലിന് പക്ഷേ, നീര്ക്കുമിളയുടെ സൗന്ദര്യമാകാന് കഴിയില്ല.
ആ സൗന്ദര്യം ആസ്വദിക്കാന് കഴിയില്ല!.
അതിന്റെ ആനന്ദം അനുഭവിക്കാനാവില്ല!!
നീര്ക്കുമിളേ, നീതന്നെ ധന്യ!!!
Comments
Post a Comment